പതിവില്‍ നിന്നും വ്യത്യസ്തമായി ഷുക്കൂറ് ഭാര്യയെ വിളിച്ചുണര്‍തി ‚എടീ പോത്തുപോലെ കിടന്നുറങ്ങാതെ എഴുനേല്‍ക് നീ ഒരു ചായ തന്നാട്ടെ സമയം പോകുന്നു,
ജമീല ഷുക്കൂറിന്റെ കണ്ട്റോള് തെറ്റിക്കുവാന്‍ പാകത്തില്‍ ഒരു ഞെരക്കത്തോടെ തിരിഞ്ഞു കിടന്നു
മറ്റേതെങ്കിലും നേരത്തായിരുന്നെങ്കില്‍ ഷുക്കൂറ് ഒരുച്ചപ്പണിക്കുള്ള കൂലിയും കൊടുത്തിട്ടെ വാതില്‍ തുറക്കുമായിരുന്നുള്ളൂ,പക്ഷെ ഇപ്പോള്‍ മറ്റൊരു പണിക്കും നേരമില്ല ആശാരി ശിവന്‍ കുട്ടി വരും പുതിയതായെടുക്കുന്ന പുരയുടെ മരത്തിന്റെ കണക്ക് തരും എത്ര ദിവസത്തെ നടത്തം കൊണ്ടാണ് ശിവനെ കാണാന്‍ പറ്റിയത് വരാമെന്നും കണക്ക് തരാമെന്നും ഏറ്റത് ഭൂലോകം ഇതാ ഇവിടെയാണെന്നും പറഞ്ഞ് കിടന്നുറങ്ങുന്ന പണ്ടാരത്തിനറിയില്ലല്ലോ,
എടീ ഒന്നെഴുനേല്‍കുന്നുണ്ടോ നീ ‚ഞാനങ്ങ് പോകുവെ
ഈ മനുഷ്യനെ കൊണ്ട് തോറ്റു ഉറങ്ങാന്‍ ഇന്നലെ സമ്മതിച്ചുമില്ല കാലത്ത് കുത്തിയിളക്കുകേം വേണം,
അര്‍ഥം തേടിപോകാതെ ഷുക്കൂര്‍ പറഞ്ഞു
എടീ മുത്തെ ‚നീയൊരു ചായ തന്നിട്ട് ഇഷ്ടം പോലെ കിടന്നുരങ്ങിക്കൂടെനിനക്ക് ‚രാവിലേ ഹോട്ടലില്‍ നിന്നും ചായകുടിക്കുന്നത് ആരെങ്കിലും കണ്ടാല്‍ പിന്നെ നിന്നെയെന്തിനാ ,
ജമീല പുലര്‍കാല പ്രലോഭനത്തോടെ ഒരു കള്ള നോട്ടവും എറിഞ്ഞ് ചുമലുവച്ചൊരു തട്ടും കൊടുത്ത് കുളിമുറിയിലെക്ക് കയറി
എടീ ഒന്ന് വേഗമാവട്ടെ ‚നീ പെറാനുള്ള ഏറ്പാടൊന്നുമില്ലല്ലോ,
അതിന്റെ മറുപടി ഷുക്കൂറിനെ ഇളിഭ്യനാക്കുന്നതായിരുന്നു,എങ്കിലും അതാസ്വതിച്ചുകൊണ്ട് ഷുക്കൂര്‍ ഉരക്കെ ചിരിച്ചു .
ചൂടുള്ള ചായ കുടിച്ചുകൊണ്ട് ഷുക്കൂറ് ജമീലയോട് പറഞ്ഞു ഇനി നീ പോയുറങ്ങിക്കോളൂ ‚മാര്‍കറ്റില്‍ നിന്നും എന്തെകിലും വാങേണ്‍റ്റതുണ്ടോ
ആ വേണം ഒരുകുപ്പി ഉറക്കു ഗുളിക
അതെന്തിനാ നിനക്ക് ഉരക്കകുറവുണ്ടോ
എനിക്കല്ല നിങ്ങള്‍ക്ക് കലക്കിതരാന്‍ ‚എന്നെകൊണ്ടൊന്നും പറയിക്കേണ്ട കാലത്ത് തന്നെ;എന്റെ ഉറക്കം പോയി മേലും കയ്യും വേദനിച്ചിട്ട് വയ്യ,
ഷുക്കൂറതിനു മറുപടിയായി ഒരു കള്ള ചിരി ചിരിച്ചു
ഗേറ്റിനുവെളിയില്‍ ഒരു ഓട്ടോറിക്ഷ വന്നു നില്‍കുന്നതും എന്തോ മറന്നു വച്ചതെടുക്കാന്‍ വരുന്നത് പോലെ ശിവനാശാരി ദ്ര്ധിയോടെ ഗേറ്റ് തുറന്ന് വരുന്നതും കണ്ടപ്പോള്‍ ഷുക്കൂറ് പറഞ്ഞു ഞാന്‍ പോകുന്നു
ദേ നിങ്ങള് പാതിരയാക്കേണ്ട നേരത്തെ പോന്നോളീ,
ഇല്ല നീ ഒരുങ്ങി നിന്നേക്കണം,
ജമീല കണ്ണടച്ച് കാണിച്ചു
ഷുക്കൂറ് ശിവനുമായി പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍
ശിവന്‍ എല്ലാ മോഡലിനും മരപ്പണിക്ക് വേണ്ട കണക്കുകള്‍ ഒരു കൊച്ചു പുസ്തകത്തില്‍ കുറിച്ചു സമയം അപ്പോയേക്കും ഉച്ചയായിട്ടുണ്ടായിരുന്നു
രണ്ടുപേരും ടൗണിലെ ഹോട്ടലില്‍ നിന്നും മട്ടന്‍ ബിരിയാണി കയിച്ച് ഏമ്പക്കവുമിട്ട് ആളൊഴിഞ്ഞ ഒരു മൂലയില്‍ പോയിരുന്നു
ശിവനാശാരി കുറിച്ചിട്ട കണക്കുകളില്‍ കൂട്ടലുകളിലും കിഴിക്കലുകളിലും ഏര്‍പ്പെടുമ്പോള്‍ ഷൗക്കത്ത് ഒരു വില്‍സുപുകച്ച് ജാലകപ്പഴുതിലൂടെ വെളിയിലേക്കൂതികോണ്ടിരുന്നു
ഷുക്കൂര്‍ക്കാ മൊത്തം ——കോല് മരം വേണം അതുകൊണ്ട് നമുക്കൊപ്പിക്കാം പോരാതെ വന്നാല്‍ ഒന്നോ രണ്ടോ കഷണം പിന്നെ വാങ്ങിയാല്‍ മതി ,
ഷുക്കൂര്‍ മനസില്‍ പറഞ്ഞു ഇതാണ് ശിവനുള്ള ഗുണം ഒരുറുപ്പികയുടെ മരം അനാവശ്യമായി വാങ്ങിപ്പിക്കില്ല,പിന്നെ പണി പറഞ്ഞ സമയത്ത് തീര്‍ത്തു തരില്ല എന്നൊരു ദോഷം ഉണ്ട് ‚അതിന് കാരണവുമുണ്ട് ‚എല്ലാവര്‍ക്കും ശിവന്‍ മതി
ഷുക്കൂര്‍ കുറിച്ചു തന്ന കോല് കണക്കിന്റെ ചീട്ട് കൈയ്യില്‍ വാങ്ങി ‚ആയിരത്തിന്റെ ഒരു നോട്ട് പകരം നല്‍കി
ശിവാ ‚അറിയാലോ പണി നേരത്തിന് തീര്‍തുതരണം,ലീവെടുത്ത് അതികം ഇവിടെ തന്നെ കൂടാന്‍ പറ്റില്ല ‚പച്ചരിക്കുള്ള പണിയേടുക്കാതെ ഇതിന്റെ പിന്നില്‍ കൂടിയിട്ട് കൊല്ലമൊന്നായി ഈ നോമ്പ്നു മുന്നെ പണിതീര്‍ത് കൂടണം നിന്നെ കൊണ്ട് ബുദ്ദിമുട്ടാവരുത്,
എന്താ ഷുക്കൂര്‍ക്കാ ഇത് ‚എന്നെ കൊണ്ട് ഒരു ബുദ്ദിമുട്ടും ഉണ്ടാവില്ല പിന്നെ പരഞ്ഞ കൂലിക്ക് നിങ്ങളും പിന്നോട്ടാവരുത് അത്രേയുള്ളു,പിന്നെ നല്ല മരം മമ്മൂന്റെ മരമില്ലില്‍ വന്നിട്ടുണ്ട് പോയി നോക്കി വിലകൊണ്ട് ഒത്താല്‍ അളന്നു വാങ്ങിക്കോ വേണമെങ്കില്‍ എടുക്കുമ്പോള്‍ ഞാനും വന്നെക്കാം
ശരി ഞാന്‍ പോയി നോക്കട്ടെ
എന്നാ ശരി മരമെടുക്കുമ്പോള്‍ വിളിക്കാന്‍ മറക്കേണ്ട
ഷുക്കൂര്‍ താന്‍ മാത്രം കേള്‍ക്കേ പരഞ്ഞു അവിടുത്തെ കമ്മേഷന്‍ വാങ്ങാനാവും
ഷുക്കൂര്‍ ശിവനാഷാരി കുറിച്ചു തന്ന കണക്കുമായി നാട്ടിലേ എല്ലാ മരവില്പനശാലയിലും ചെന്നു ‚കൂടെ പടിച്ച ഉത്തമന്റെ കടയിലും കയറി എന്നാല്‍ ശിവനാശാരി പറ്ഞ മമ്മുവിന്റെ കടയില്‍ മൂനിലൊന്ന് വില കുറവ്,സത്യം മനസിലാക്കിയ ഷുക്കൂറില്‍ ശിവനോടൂള്ള സ്നേഹം കൂടുകയും വിശ്വാസം ഉറക്കുകയും ചൈതു
മരമളന്ന് മാറ്റിവെക്കുമ്പോള്‍ വെള്ള ബാധിച്ച ഭാഗം ചൂണ്ടി ഷുക്കൂറ് ശിവനോട് ചോദിച്ച് ഒരുപാട് വേള്ള കാണുന്നുണ്ടല്ലോ
അതൊന്നും സാരമില്ല കട്ടിങ്ങില്‍ പോകുന്നതാ എന്ന് ആശാരി
അളവു കഴിഞ്ഞ് മരം മാറ്റിയിട്ടപ്പോള്‍ ആശാരിക്ക് പോകാന്‍ തിടുക്കം
ഒരഞൂറിന്റെ നോട്ടെടുത്ത് നീട്ടിക്കൊണ്ട് ഷുക്കൂറ് പറഞ്ഞു തിങ്കളായ്ച്ചതന്നെ വരണേ,
അതു വാങ്ങി കീശയിലിടുമ്പോള്‍ ശിവന്‍ പരഞ്ഞു അന്ന് ഒരറപ്പണി തീര്‍കാനുള്ളതാ ഞാന്‍ സോമനെ വിടാം നമുക്ക് തുടങ്ങി വെക്കാമല്ലോ
ആശാരി കാലിപോകുന്ന ഓട്ടോറീക്ഷയ്ക്ക് കൈ നീട്ടി——————–
പണിതീര്‍ന്ന ഉരുപ്പടികള്‍ ചൂണ്ടി ഷുക്കൂര്‍ ശിവനോട് ചോദിച്ചു അല്ലാ നീയല്ലെ പറഞ്ഞത് ഈ വെള്ളയൊക്കെ കട്ടിങ്ങില്‍ പോകുമെന്ന് ഇതിപ്പോ മൈന്‍ കട്ടിളക്ക് പോലുമുണ്‍ടല്ലോ മറ്റുള്ളതിന്‍ പരയാനുമില്ല,
എന്താ ഇക്കാ നിങ്ങളീ പരയുന്നത് ‚ഒട്ടും വെള്ള കെണിയാത മരം എവിടുന്നാ കിട്ടുകാ ‚മരത്തെ പറ്റി ഒന്നുമറിയാതെ അതുമിതും പറയല്ലെ ‚ഇതൊക്കെ പോളീഷില്‍ പോകും
ഷുക്കൂര്‍ ഒന്നും പരഞ്ഞില്ല മനസില്‍ പരഞ്ഞു എന്റെ ഇബ്ലീസേ ആദ്യം കട്ടിങ്ങില്‍ ഇപ്പോള്‍ പോളീഷില്‍ ‚ആയിരം ചെരുപ്പ് തേഞ്ഞിട്ടാണ് ഇത്രയെങ്കിലുമായതെന്ന തിരിച്ചറിവാണ്ഷുക്കൂറിനെ നിശബ്ദനാക്കുന്നത്
എന്നിട്ടും ഷുക്കൂറിന് ഒരു കാര്യം മനസിലായില്ല ‚മരവിലയില്‍ ആശാരിപറഞ്ഞ മമ്മുവും സ്നേഹിതന്‍ ഉത്തമനും തമ്മിലേ വിത്യാസം
അത് എനിക്കറിയാം അതിതാണ്,അളവെടുക്കാന്‍ വന്ന ശിവന്‍ ആദ്യം ക്ര്ത്യമായ കണക്കെടുക്കുന്നു അത് തന്റെ നോട്ടില്‍ കുറിക്കുന്നു ഹോട്ടലില്‍ നിന്നും രണ്ടാമതൊന്ന് എഴുതുന്നു അതില്‍ കോലുകണക്കിന്‍ മരം കൂടൂതലെഴുതുന്നു ‚ആ കണക്കിലുള്ള മരം ഉത്തമന്റെയടുക്കല്‍ നിന്നും അളന്നാല്‍ വില അതിനനുസരിച്ച് ‚അശാരി യഥാര്‍ത അളവ് മമ്മുവിനെത്തിക്കുന്നു അയാള്‍ ഷുക്കൂറ് കൊണ്ടുപോയ അളവ് വാങ്ങി ആശാരി നല്‍കിയ അളവിലുള്ള മരം നല്‍കുന്നു കുറച്ച് കോലു മരത്തിന്റെ പണം ആശാരിക്കുള്ളത്, കൂടാതെ കമ്മീഷന്‍, വെള്ള അളന്നെടുത്തദിനുള്ള കാശ് വേറേ,എങ്ങിനെ,
ഇത് വായിച്ച് എന്റെ ആശാരിചെക്കാ എന്ന് പറയാതെ കിട്ടിയ ചാന്‍സ് ഒരു കുട്ടനും പാഴാക്കാറില്ല എന്ന തിരിച്ചറിവ് നെഞ്ചത്ത് കൈ ചേര്‍ക്കുമ്പോള്‍ മനസിലാവും
ജമീലക്ക് എന്നും പരാതി തന്നെ .
No comments:
Post a Comment