ബ്ലോഗെഴുത്തുകാരന്റെ പ്രചോദനം അവ വായിക്കപ്പെടുന്നു എന്നറിയുന്നതാണ്,ഏത് ചവറെയുതിയാലും വായനക്കാരന് അതിനൊരഭിപ്രായം നല്ലതോ കെട്ടതോ പറയുമ്പോള്‍ അവനിലേ സര്‍ഗാത്മകമായ കഴിവിനേ കൂടുതല്‍ പ്രകാഷിപ്പിക്കാന്‍ ശ്രമിക്കും ‚അതിനാല്‍ വായിക്കുന്നവര്‍ എവിടെവച്ചും ഞാന്‍ വായിച്ചു എന്നറിയിക്കുവാന്‍ മനസ് കാട്ടണം,ഒരു കുഞ്ഞ് ജനിച്ച് വളര്‍ന്നു വലിയ ആളായി എന്നു പറയുന്നതും ഒരു കഥപറച്ചിലാണ്,എന്നാല്‍ ഒരുകുഞ്ഞ് ജനിച്ചതും ആദ്യത്തെ അമ്മിഞ്ഞ പാല്‍കുടിക്കുന്നതിനു മുന്‍പുള്ള അമ്മയുടെയും കുഞ്ഞിന്റെയും മാനസികാവസ്തകളെ അനേകം പേജുകളില്‍ മനോഹരമായി അവതരിപ്പിക്കുന്നതും കഥപറച്ചില്‍ തന്നെ,ആദ്യം പറയുന്നവനേ നാം കേള്കുവാന് ശ്രമിച്ചാല്‍ രണ്ടാം തവണ തീര്‍ച്ചയായും തിരുത്തും,അതിനാള് ബ്ലോഗിലുള്ള മാന്യമഹാ കണ്ണുപൊട്ടന്മാരെ നിങ്ങള്‍ വായിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ഒരമ്മായിയമ്മയെങ്കിലും ആവുക,പാവപ്പെട്ട ഒത്തിരി മരുമക്കളുമാര് നിങ്ങളുടെ കുത്തുവാക്കൂകള്ക്ക് കാത്തിരിക്കുന്നു,ശപിച്ചാലും നാശം പറഞ്ഞാലും,ഒത്തിരി പാവപ്പെട്ട മരുമക്കളെ നിങ്ങള്‍ കൊന്നുതള്ളിയതിന്റെ ചരിത്രം ബ്ലോഗുകാലത്തോളം പഴക്കമുള്ളതാണ് ഇനിയെങ്കിലും തിരുത്തുക,വലതുകാലെടുത്തുവച്ച് ഒരായിരം പ്രദീക്ഷകളുമായി വന്ന അന്ന് തന്നെ മുറ്റമടിക്കുകയും പാത്രം കഴുകുകയും ചൈതുതുടങ്ങിയിട്ടും ഒരു നല്ല വാക്ക്, വേണ്ട കെട്ടതെങ്കിലും പറഞ്ഞാല്‍ എത്രനന്നായിരുന്നു, അതും ഇല്ല ‚വിഷുവിനും ഓണത്തിനും കിണ്ടി തേച്ച് സ്വര്‍ണം പോലെ തിളക്കിയിട്ടും എന്റെ അമ്മായി തള്ളെ ഇത്രയും ദുഷ്ടത പാടില്ല,അച്ചനും ശരിയില്ല മുറുക്കാനും വായീലിട്ട് കാര്‍ക്കിക്കുന്നത് കേട്ടാല്‍ തോന്നും ഇപ്പം എന്നോട് കോളാമ്പീടുത്തുവരാന് പറയുമെന്ന് ‚നീട്ടി മുറ്റത്തേക്ക് തുപ്പുന്നതല്ലാതേ മിണ്ടില്ല ‚എന്റെ ബ്ലോഗ് ഭഗവാനെ നിന്റെ കൂത്തമ്പലത്തിനു മുന്നില്‍ ഞാന്‍ ആയിരത്തൊന്ന് വട്ടം കിടന്നുരുളാവെ നീ ഈ തറവാട്ട് മദാമ്മ സായിപ്പുമാര്‍ക്ക് നല്ല മനസ് നല്‍കണേ
എന്ത് പോടാ പുല്ലെ നീ നിന്റെ സര്ഗാത്മകതയുമായെന്നോ,നിറുത്തി ‚അങ്നിനേയെങ്കിലും എന്തെങ്കിലും മിണ്ടിയല്ലോ ‚ഞാന്‍ പളപുളതളകുളതനായി .
1 comment:
നല്ല പോസ്റ്റ്. എന്ത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല?
Post a Comment